സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറി
1590401
Wednesday, September 10, 2025 12:49 AM IST
ഉളിക്കൽ: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും, കുറ്റൂർ സൺറൈസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെയും സഹായത്തോടെ ഉളിക്കൽ പഞ്ചായത്തിലെ അംബേദ്ക്കർ ഉന്നതിയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്തംഗം ചാക്കോ പാലക്കലോടി, പഞ്ചായത്തംഗം ടോമി മൂക്കനോലിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജാബിർ എന്നിവർ പ്രസംഗിച്ചു.