ശ്രീനാരായണ ഗുരുജയന്തി ആഘോഷം
1590170
Tuesday, September 9, 2025 1:47 AM IST
ആനപ്പന്തി: ആനപ്പന്തി എസ്എൻഡിപി ശാഖയുടെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എം.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പി.കെ. രാമൻ, ലിസി തോമസ് വലിയതൊട്ടിയിൽ, എം.കെ. വിനോദ്, പി.വി. ഉണ്ണി, സുധാകരൻ തെങ്ങുംതറ, എം.എൻ. രാജപ്പൻ, കെ.എസ്. ശ്രീകാന്ത്, പി.ബി. ഷിബു, പി.ടി. രമണി, ഷേർളി സുധാകരൻ, പുഷ്പ കൃഷ്ണൻ, പി.എൻ. ബിനീഷ് എന്നിവർ പ്രസംഗിച്ചു. ഗുരുമന്ദിരത്തിലെ പൂജാകർമങ്ങൾക്ക് യു. എം. നാരായണൻ ശാന്തി നേതൃത്വം നൽകി. കലാമത്സരങ്ങൾ, ചതയസദ്യ എന്നിവയും നടന്നു.
കീഴൂർ: എസ്എൻഡിപി യോഗം കീഴൂർ ശാഖയുടെ നേതൃത്വത്തിൽ എടക്കാനത്ത് ശ്രീനാരായണഗുരു ജയന്തി ആഘോഷം നടത്തി. ശാഖാ പ്രസിഡന്റ് എം.ജി. ചന്ദ്രബോസ് പതാക ഉയർത്തി. ഇരിട്ടി യൂണിയൻ മുൻ സെക്രട്ടറി വി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പി.എസ്. അജിത്ത്, എം.ആർ. രാജു, പി.എസ്. സുരേഷ്കുമാർ, എം.ടി. മല്ലിക, എൻ.ടി. സതി, അമ്മിണി രാജു, എം.സി. അനന്ദകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാകായിക മത്സരങ്ങളും മധുര വിതരണവും നടന്നു.