ചെമ്പേരി നിർമല സ്കൂളിൽ സ്വയംതൊഴിൽ പരിശീലനം
1590393
Wednesday, September 10, 2025 12:49 AM IST
ചെമ്പേരി: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ സ്വയംതൊഴിൽ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോവർ റേഞ്ചർ ടീം വിദ്യാർഥികളുടെ ഡിറ്റർജന്റ് നിർമാണം സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ് ഉദ്ഘാടനം ചെയ്തു.
റോവർ റേഞ്ചർ സ്റ്റുഡന്റ്സ് ലീഡർമാരായ റിദുൽ ജോസഫ് ഷാജി, അബി അജീഷ്, എർലിൻ റോസ്, ദേവന്ദ ബിജു എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾ നിർമിച്ച ഉത്പന്നങ്ങളുടെ ആദ്യ വില്പന സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.എം. ആഗ്നസ് ഏറ്റുവാങ്ങി.
തുടർന്ന് സ്റ്റാഫ് സെക്രട്ടറി സി.എം. ജോൺസൺ, ഫാ. ബിജു ജോൺ, മറ്റ് അധ്യാപകർ എന്നിവരും വിദ്യാർഥികൾ നിർമിച്ച ഉത്പന്നങ്ങൾ വാങ്ങി അവർക്ക് പ്രോത്സാഹനമേകി.
ഡിറ്റർജന്റ് നിർമാണ പരിപാടിക്ക് റോവർ റേഞ്ചർ ലീഡർന്മാരായ ജെറിൻ ജോസഫ്, ട്വിങ്കിൾ ജേക്കബ് എന്നിവർ നേതൃത്വം നൽകി.
പരിപാടിക്ക് സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും പങ്കാളിത്തവും സഹകരണവും ഉണ്ടായിരുന്നു.