ഏകദിന ശില്പശാല സംഘടിപ്പിച്ചു
1591201
Saturday, September 13, 2025 2:10 AM IST
ഇരിട്ടി: ആറളം ഫാം, പുനരധിവാസ മേഖല എന്നിവയുടെ സുസ്ഥിരവികസനം ലക്ഷ്യമാക്കി ആറളം ഫാമിംഗ് കോർപറേഷന്റെയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആറളം വന്യജീവി സങ്കേതത്തിൽ നടന്ന ശില്പശാല ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കെഎസ്സിഎസ്ടിഇ മെംബർ സെക്രട്ടറി പ്രഫ. എ. സാബു അധ്യക്ഷത വഹിച്ചു.
സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, മിനി ദിനേശൻ, ആറളം ഫാം മാനേജിംഗ് ഡയറക്ടർ എസ്. സുജീഷ്, കെഎസ്സിഎസ്ടിഇ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി. ഹരിനാരായണൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിതീഷ്കുമാർ, ടിആർഡിഎം സൈറ്റ് മാനേജർ സി. സൈജു, ഡോ. ഇബ്രാഹിം ബാതിസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ആറളം പുനരധിവാസ മേഖല സന്ദർശിച്ച് ഊരു മൂപ്പന്മാരുമായും പുനരധിവാസ മേഖലയിലെ ജനങ്ങളുമായി സംവദിച്ചു. ആറളം വികസന പ്രവർത്തനങ്ങളുടെ വികസന പരിപ്രേക്ഷ ഉൾപ്പെടെ ചർച്ച ചെയ്തു. ജൈവ വൈവിധ്യവും ഉപജീവനമാർഗങ്ങൾ എന്ന വിഷയത്തിൽ ഡോ. വി. ബാലകൃഷ്ണൻ, കാർഷിക മേഖലയിലെ ഇടപെടലുകൾ മുഖേന ഉപജീവനമാർഗം ഉറപ്പുവരുത്തൽ എന്ന വിഷയത്തിൽ ഡോ. കെ. സുനിൽകുമാർ, സ്കിൽ വികസനത്തിലൂടെ ഉപജീവന മാർഗം മെച്ചപ്പെടുത്തൽ എന്ന വിഷയത്തിൽ ഡോ. കണ്ണൻ സി. വാര്യർ എന്നിവരുടെ നേതൃത്വത്തിൽ സമഗ്ര വികസന രേഖ തയാറാക്കാനും തീരുമാനിച്ചു.