കാണാതായ വയോധികയുടെ മൃതദേഹം ആറളം പുഴയിൽ കണ്ടെത്തി
1590849
Thursday, September 11, 2025 10:04 PM IST
ആറളം: കാണാതായ വയോധികയുടെ മൃതദേഹം ആറളം പുഴയിൽ കണ്ടെത്തി. ആറളം പറമ്പത്തെ കണ്ടിയിലെ പുത്തൻവീട്ടിൽ മാധവിയമ്മയുടെ (85) മൃതദേഹമാണ് ആറളം പാലത്തിന് സമീപം കണ്ടെത്തിയത്. മാധവിയമ്മയെ കഴിഞ്ഞദിവസം വൈകുന്നേരം മുതൽ കാണാതാകുകയായിരുന്നു.
ബന്ധുക്കളും നാട്ടുകാരും ചേർന്ന് വിവിധയിടങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. പുഴയിൽ ഉണ്ടോയെന്ന് തിരച്ചിൽ നടത്തുന്നതിനിടയിലാണ് ആറളം റെസ്ക്യൂ ടീം ആറളം പാലത്തിനു സമീപത്തായി മൃതദേഹം കണ്ടെത്തുന്നത്.
ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: മോഹനൻ, ബാബു, ശാന്ത, പുഷ്പവല്ലി, ബിന്ദു.