ബിഷപ് വള്ളോപ്പിള്ളി പ്രതിമ; വെങ്കല വസ്തുക്കൾ കൈമാറി
1591204
Saturday, September 13, 2025 2:10 AM IST
ചെമ്പന്തൊട്ടി: ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിനു മുന്നിൽ സ്ഥാപിക്കാനുള്ള മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ വെങ്കല പ്രതിമ നിർമിക്കാനായി പൊതുജനങ്ങളിൽനിന്ന് സംഭാവനയായി സമാഹരിച്ച പഴയ വെങ്കല ഉപകരണങ്ങൾ സജീവ് ജോസഫ് എംഎൽഎ, ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വി. ഫിലോമിന എന്നിവരുടെ നേതൃത്വത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായിക്ക് കൈമാറി.
പി.ടി. മാത്യു, നഗരസഭ കൗൺസിലർ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി യൂണിറ്റ് പ്രസിഡന്റ് ജോയി കരിമ്പുമാലിൽ പാരിഷ് കോ -ഓർഡിനേറ്റർ വിൻസെന്റ് കുഴിഞ്ഞാലിൽ, ട്രസ്റ്റിമാരായ ഷാജി കുര്യൻ, ചാക്കോ മാനാമ്പുറം, നിമ്മി വാഴയിൽ, ജിജി മുണ്ടാമ്പള്ളിൽ, വർഗീസ് വയലാമണ്ണിൽ, ജിയോ ജേക്കബ്, ജോസഫ് ചാലുങ്കൽ, ആർ. ശശിധരൻ എന്നിവർ പങ്കെടുത്തു.