ചട്ടിവയൽ സ്നേഹഭവൻ സിൽവർ ജൂബിലി ആഘോഷം സമാപിച്ചു
1590662
Thursday, September 11, 2025 12:53 AM IST
തിരുമേനി: ചട്ടിവയൽ സ്നേഹഭവൻ വൃദ്ധസദനത്തിന്റെ സിൽവർ ജൂബിലി സമാപന സമ്മേളനവും സിസ്റ്റർ കീർത്തനയുടെ ഗോൾഡൻ ജൂബിലിയും സംയുക്തമായി ആഘോഷിച്ചു. ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഫാ. ജോർജ് നെല്ലുവേലി അധ്യക്ഷത വഹിച്ചു. ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, തിരുമേനി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോർജ് എളൂക്കുന്നേൽ, താബോർ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. തോമസ് പൂവൻപുഴ, ഫാ. ജസ്റ്റിൻ വട്ടക്കുന്നേൽ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, പഞ്ചായത്തംഗം കെ.കെ. ജോയി, സിസ്റ്റർ റോസ് മാത്യു, സിസ്റ്റർ ജൂലിയ എസ്എംഎസ്, സിസ്റ്റർ റോസി എന്നിവർ പ്രസംഗിച്ചു.