ഫാ. സ്കറിയ വടശേരിലിന് ഡോക്ടറേറ്റും പേറ്റന്റും
1590655
Thursday, September 11, 2025 12:53 AM IST
കണ്ണൂർ: തലശേരി അതിരൂപത കോർപറേറ്റ് മാനേജർ റവ.ഡോ. സ്കറിയ(സോണി) വടശേരിലിന് മാനേജ്മെന്റിൽ ഡോക്ടറേറ്റും പ്രബന്ധത്തിന്റെ ഭാഗമായി അദ്ദേഹം വികസിപ്പിച്ചെടുത്ത ലേണബിലിറ്റി കോഷ്യന്റ് സൈക്കോമെട്രിക് സ്കെയിലിന് ഇന്ത്യൻ സർക്കാരിന്റെ പകർപ്പവകാശവും പേറ്റന്റും ലഭിച്ചു.
ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്നാണ് "ദി റോൾ ഓഫ് ലേർണബിലിറ്റി കോഷ്യന്റ് ആൻഡ് സ്പിരിച്വൽ ഇന്റലിജൻസ് ഓൺ എംപ്ലോയബിലിറ്റി എമംഗ് ദി എഡ്യുക്കേറ്റഡ് ഇൻ സൗത്ത് ഇന്ത്യ' എന്ന വിഷയത്തിൽ ഡോക്ടററേറ് നേടിയത്. മാനേജ്മെന്റ് റിസേർച്ച് രംഗത്ത് പുതിയ കാഴ്ചപ്പാടുകൾ നല്കാനുതകുന്ന ഡോക്ടറൽ പ്രബന്ധമാണിതെന്ന് യൂണിവേഴ്സിറ്റി മാനേജ്മെന്റ് വിഭാഗം സാക്ഷ്യപ്പെടുത്തി. പാണത്തൂർ വടശേരിൽ വർക്കി-മേരി ദന്പതികളുടെ മകനാണ് . എംബിഎ പഠനത്തിനുശേഷം വിമൽജ്യോതി എൻജി. കോളജിലും സാൻജോസ് അക്കാഡമിയിലും സേവനം ചെയ്തിരുന്നു.