ത​ളി​പ്പ​റ​മ്പ്: മു​ക്കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ലാ​യി. സു​ർ​ജ​യ ബ​ല​യാ​ർ സിം​ഗാ​ണ് (25) 820 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് റേ​ഞ്ച് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ഷ​റ​ഫ് മ​ല​പ്പ​ട്ട​വും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​ളി​പ്പ​റ​മ്പ് ഏ​ഴാം​മൈ​ലിൽ​വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ത​ളി​പ​റ​മ്പി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വില്​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് ക​ഞ്ചാ​വ്.

പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​പി. മ​നോ​ഹ​ര​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡു​മാ​രാ​യ കെ.​വി. നി​കേ​ഷ്, ഉ​ല്ലാ​സ് ജോ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​ആ​ർ.​ വി​നീ​ത് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.