സൗജന്യ പൊതിച്ചോറ് വിതരണ പദ്ധതി കാരുണ്യ സ്പർശം ഉദ്ഘാടനം ചെയ്തു
1590950
Friday, September 12, 2025 1:43 AM IST
കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമും സ്കൗട്ട് ആൻഡ് ഗൈഡ്സും ചേർന്നു തെറ്റുവഴി കൃപ ഭവനിലേക്ക് സൗജന്യമായി പൊതിച്ചോറ് വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം പദ്ധതി ആരംഭിച്ചു. കേളകം പഞ്ചായത്ത് അംഗം സുനിത വാത്യാട്ട് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡന്റ് ജിൽസ് വർഗീസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എൻ.ഐ. ഗീവർഗീസ്, സ്റ്റാഫ് സെക്രട്ടറി പി.ജെ. വിജി, സ്കൗട്ട് മാസ്റ്റർ കെ.വി. ബിജു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബോബി പീറ്റർ, കൃപാഭവൻ പിആർഒ സുനിൽ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാരും സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും ചേർന്ന് നൂറ്റിയമ്പത് പൊതിച്ചോറുകൾ വീതം എല്ലാ വ്യാഴാഴ്ചകളിലും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത്.