റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റിടിച്ച് പരിക്കേറ്റയാൾ മരിച്ചു
1591108
Friday, September 12, 2025 11:03 PM IST
പിലാത്തറ: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബുള്ളറ്റ് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പെരിങ്ങത്തൂര്‍ പുല്ലൂക്കര സ്വദേശി ചന്ദനപ്പുറത്ത് സി.പി. സലിമാണ് (54) ചികിത്സക്കിടയില്‍ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴരയോടെ പിലാത്തറ കെഎസ്ടിപി റോഡിലാണ് അപകടം.
കാസർഗോഡ് കുമ്പളയിലെ ചടങ്ങില്‍ പങ്കെടുത്ത് വരികയായിരുന്നു സലീം ഉള്‍പ്പെടെയുള്ള കുടുംബം. പിലാത്തറയിലെത്തിയപ്പോള് വാഹനം റോഡിലൊതുക്കി മറുഭാഗത്തെ ഹോട്ടലിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു അപകടം. ഇതിനിടയിലെത്തിയ ബുള്ളറ്റ് സലീമിനെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. അപകടമുണ്ടാക്കിയശേഷം നിര്‍ത്താതെ പോയ ബുള്ളറ്റ് പിറ്റേന്ന്തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു സലീം. പരേതനായ മുഹമ്മദിന്റെയും കുഞ്ഞാമിനയുടേയും മകനാണ്. ഭാര്യ: ജസീല. മക്കൾ: ജസീർ, ജഫ്ന, സനഫാത്തിമ. സഹോദരങ്ങൾ: നിസാർ(കുവൈറ്റ്), ജാഫർ(സൗദി), മൈമുന(പെരിങ്ങത്തൂർ).