ചേംബർ ഡേയും ഓണാഘോഷവും നടത്തി
1590643
Thursday, September 11, 2025 12:53 AM IST
കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ ചേംബർ ഡേയും ഓണാഘോഷവും നടത്തി. ചേംബർ പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
പിന്നണി ഗായകൻ അജയ് ഗോപാൽ വിശിഷ്ടാതിഥിയായിരുന്നു. ചേംബർ അംഗങ്ങളുടെയും കുടുംബാഗങ്ങളുടെയും വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു. ചേംബർ വനിതാ വിഭാഗത്തിന്റെ തിരുവാതിര, കപ്പിൾസ് ഡാൻസ് എന്നിവയും അരങ്ങേറി.
വിവിധ കലാ-കായിക പരിപാടികളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു. വൈസ് പ്രസിഡന്റ് സച്ചിൻ മഖേച്ച, ഓണററി സെക്രട്ടറി സി. അനിൽകുമാർ, ട്രഷറർ കെ. നാരായണൻ കുട്ടി എന്നിവർ പ്രസംഗിച്ചു.