റോഡിന്റെ ശോച്യാവസ്ഥ: മുട്ടുകുത്തിനിന്ന് പഞ്ചായത്തംഗത്തിന്റെ പ്രതിഷേധം
1590949
Friday, September 12, 2025 1:43 AM IST
കേളകം: കേളകം- മണത്തണ മലയോര ഹൈവേയുടെ ഇരുവശങ്ങളിലേയും കുഴികൾ നികത്തണമെന്നാവശ്യപ്പെട്ട് റോഡിൽ മുട്ടുകുത്തിനിന്ന് പഞ്ചായത്തംഗത്തിന്റെ ഒറ്റയാൾ പ്രതിഷേധം. കേളകം പഞ്ചായത്ത് അംഗം ജോണി പാന്പാടിയാണ് റോഡിൽ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ചത്. വാഹനങ്ങൾ സൈഡ് നൽകുമ്പോൾ കുഴിയിൽ വീണ അപകടത്തിൽപ്പെടുന്നത് പതിവാണ്. കുഴിയിൽ വീണ് കാൽനടയാത്രക്കാർക്കും പരിക്കേറ്റിരുന്നു.
കേളകം സാൻജോസ് പള്ളിയിൽ പോകുന്നവരും വിദ്യാർഥികളും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. കുടിവെള്ള പൈപ്പിടാനും മറ്റം റോഡരിക് കീറുന്നത് കൃത്യമായ രീതിയിൽ മണ്ണിട്ട് മൂടാത്തതാണ് കുഴികൾ രൂപപ്പെടാൻ കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.