തളിപ്പറന്പ് നഗരസഭാ സെക്രട്ടറിയെ കോൺഗ്രസ് ഉപരോധിച്ചു
1590660
Thursday, September 11, 2025 12:53 AM IST
തളിപ്പറമ്പ്: വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നതിന് മുനിസിപ്പൽ ഓഫീസ് ജീവനക്കാർ കൂട്ടു നിൽക്കുന്നവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ തളിപ്പറന്പ് നഗരസഭാ സെക്രട്ടറി സുബൈറിനെ ഓഫീസിൽ ഉപരോധിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഉപരോധത്തെ തുടർന്ന് പ്രവർത്തകരും മുനിസിപ്പൽ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. രജനി രമാനന്ദ്, രാഹുൽ വെച്ചിയോട്ട്, ഇർഷാദ് സൈദാരകത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട കേന്ദ്രത്തിൽ സമർപ്പിക്കുകയാണ് വേണ്ടതെന്ന് സെക്രട്ടറി സമരക്കാരെ അറിയിച്ചു. ഏറെ നേരെ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയ പ്രവർത്തകർ പിന്നീട് സമരം മതിയാക്കി മടങ്ങുകയായിരുന്നു.