സിഐഎസ്സിഇ ദേശീയ ശില്പശാല തുടങ്ങി
1590650
Thursday, September 11, 2025 12:53 AM IST
കണ്ണൂർ: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്സിഇ)ന്യൂഡൽഹി സംഘടിപ്പിക്കുന്ന ദേശീയതല ദ്വിദിന അധ്യാപക ശില്പശാല തോട്ടട സെന്റ് ഫ്രാൻസിസ് സ്കൂളിൽ ആരംഭിച്ചു.
ദേശീയ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി നൈപുണ്യ വികസനം ഊന്നൽ നൽകിയുള്ള വിദ്യാഭ്യാസ പദ്ധതി സിഐഎസ്സിഇ വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ശിലപശാല. മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്നാട്, കർണാടക, കേരളം എന്നിവിട ങ്ങളിലെ അമ്പത് അധ്യാപകരാണ് പങ്കെടുക്കുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ ബ്രദർ ഡോ. ജോസഫ് ചാരുപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.വി. ജോർജ് സ്വാഗതം പറഞ്ഞു. രാമചന്ദ്രൻ ക്ലാസുകൾ നയിച്ചു. ശില്പശാല ഇന്ന് സമാപിക്കും.