ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ല്‍ കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് ഫു​ട്‌​ബോ​ള്‍ ക്ല​ബ് ആ​ക്ര​മ​ണ​ത്തി​ന് മൂ​ര്‍​ച്ച​കൂ​ട്ടാ​ന്‍ വിം​ഗ​ര്‍ എ. ​അ​ര്‍​ഷാ​ദി​നെ​യും ടീ​മി​ലെ​ത്തി​ച്ചു. ഇ​ട​തും വ​ല​തും വിം​ഗി​ല്‍ ഒ​രേ​പോ​ലെ ക​ളി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന താ​ര​മാ​ണ് അ​ര്‍​ഷാ​ദ്.

2024-25 സീ​സ​ണി​ല്‍ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ന് വേ​ണ്ടി കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് ക​ളി​ച്ച താ​രം നാ​ല് ഗോ​ളും മൂ​ന്ന് അ​സി​സ്റ്റും നേ​ടി​യി​ട്ടു​ണ്ട്. ര​ണ്ടു മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള അ​വാ​ര്‍​ഡും സ്വ​ന്ത​മാ​ക്കി. 2023 ല്‍ ​ന​ട​ന്ന റി​ല​യ​ന്‍​സ് സൗ​ത്ത് സോ​ണ്‍ യൂ​ത്ത് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ദേ​വ​ഗി​രി കോ​ള​ജ് കി​രീ​ടം നേ​ടി​യ​പ്പോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ ടോ​പ് സ്‌​കോ​റ​റും അ​ര്‍​ഷാ​ദാ​യി​
രു​ന്നു. അ​ഞ്ച് ഗോ​ളാ​ണ് താ​രം ടൂ​ര്‍​ണ​മെ​ന്‍റി​ൽ നേ​ടി​യ​ത്. 2021 മു​ത​ല്‍ 2023 വ​രെ ലൂ​ക്ക സോ​ക്ക​ര്‍ ക്ല​ബി​ന് വേ​ണ്ടി ക​ളി​ച്ച താ​രം കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ്, യൂ​ത്ത് സോ​ക്ക​ര്‍ ലീ​ഗ്, കെ​എ​ഫ്എ അ​ണ്ട​ര്‍ 14 ജി​ല്ലാ ലീ​ഗ് തു​ട​ങ്ങി​യ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലും ക​ളി​ച്ചു. 2022 ല്‍ ​ന​ട​ന്ന യൂ​ത്ത് സോ​ക്ക​ര്‍ ലീ​ഗി​ല്‍ ലൂ​ക്ക സോ​ക്ക​ര്‍ ക്ല​ബ് ചാ​മ്പ്യ​ന്‍​മാ​രും ആ​യി. ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ ടോ​പ് സ്‌​കോ​റ​റും അ​ര്‍​ഷാ​ദ് ആ​യി​രു​ന്നു. ലൂ​ക്ക സോ​ക്ക​ര്‍ അ​ക്കാ​ദ​മി​യി​ലൂ​ടെ​യാ​ണ് താ​രം ഫു​ട്‌​ബോ​ള്‍ ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ത്. മ​ല​പ്പു​റം മേ​ല​ങ്ങാ​ടി സ്വ​ദേ​ശി​യാ​ണ്.