കേ​ള​കം: ഞാ​ലി​പ്പൂ​വ​ൻ പ​ഴ​ത്തി​ന്‍റെ വി​ല നേ​ന്ത്ര​ൻ പ​ഴ​ത്തി​നെ ക​ട​ത്തി​വെ​ട്ടി മു​ന്പി​ലെ​ത്തി. കി​ലോ​യ്ക്ക് 80 മു​ത​ൽ 90 രൂ​പ വ​രെ​യാ​ണ് ഇ​പ്പോ​ൾ മാ​ർ​ക്ക​റ്റ് വി​ല. ടൗ​ണി​ൽ 100 രൂ​പ​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. എ​ന്നാ​ൽ, കൂ​ടു​ത​ൽ വി​ല ന​ൽ​കി​യാ​ലും നാ​ട്ടി​ൽ വി​ള​യി​ച്ച ഞാ​ലി​പ്പൂ​വ​ൻ കി​ട്ടാ​നു​മി​ല്ല. കാ​ട്ടു​പ​ന്നി​യു​ടെ​യും കു​ര​ങ്ങി​ന്‍റെയും ശ​ല്യം കാ​ര​ണം മ​ല​യോ​ര​ത്ത് കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

ഞാ​ലി​പ്പൂ​വ​ൻ പ​ഴം പ്ര​ധാ​ന​മാ​യും ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് എ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ​യും ക​ർ​ണാ​ട​ക​ത്തി​ലെ​യും മൊ​ത്ത ക​ച്ച​വ​ട വി​ല 65 മു​ത​ൽ 70 രൂ​പ വ​രെ​യാ​ണ്.
ഒ​രു​കാ​ല​ത്ത് വ്യാ​പ​ക​മാ​യി ഞാ​ലി​പ്പൂ​വ​ൻ കൃ​ഷി ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ന​ന്നേ കു​റ​വാ​ണ്. വ​ന്യ​മൃ​ഗ ശ​ല്യ​മാ​ണ് പ്ര​ധാ​ന കാ​ര​ണം കൃ​ഷി ചെ​യ്യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

നേ​ന്ത്ര​പ​ഴ​ത്തി​ന് കി​ലോ​യ്ക്ക് 70 മു​ത​ൽ 80 രൂ​പ വ​രെ​യാ​ണ് വി​ല. എ​ന്നാ​ൽ, ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നും വ​യ​നാ​ട്ടി​ൽ നി​ന്നും നേ​ന്ത്ര​ക്കു​ല വ്യാ​പ​ക​മാ​യി എ​ത്തു​ന്ന​തി​നാ​ൽ നാ​ട​ൻ കു​ല​യ്ക്ക് വേ​ണ്ട​ത്ര ഡി​മാ​ൻ​ഡ് ഇ​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

40 മു​ത​ൽ 50 രൂ​പ വ​രെ നി​ര​ക്കി​ൽ ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നും വ​യ​നാ​ട്ടി​ൽ നി​ന്നും നേ​ന്ത്ര​ക്കു​ല യ​ഥേ​ഷ്ടം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.