പ്രകൃതി സംരക്ഷണ ക്ലാസ് നടത്തി
1591462
Sunday, September 14, 2025 1:52 AM IST
കണ്ണൂർ: കയ്റോസ് കണ്ണൂര്‍, കോള്‍പിംഗ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തില്‍ താവം ഫാത്തിമ മാതാ പള്ളി ഹാളില്‍ പ്രകൃതി സംരക്ഷണ ക്ലാസ് നടത്തി. താവം ഇടവക വികാരി ഫാ. ജീസണ്‍ തണ്ണിക്കോട്ട് ഉദ്ഘാടനം ചെയ്തു. കോള്‍പിംഗ് കോ-ഓര്‍ഡിനേറ്റര്‍ കെ. അരുണ്‍ അധ്യക്ഷത വഹിച്ചു. ജൈവ കൃഷിയില്‍ ദേശിയ അവാര്‍ഡ് നേടിയ കെ.ബി.ആര്. കണ്ണന് പ്രകൃതി സംരക്ഷണവും, കൃഷിയുടെ പ്രാധാന്യവും, പോഷക ആഹാരങ്ങളെക്കുറിച്ചും ക്ലാസെടുത്തു. അംഗങ്ങള്‍ക്ക് നാടന്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ എം.വി. ചന്ദ്രന്, ഫെഡറേഷന് പ്രസിഡന്റ് ഷൈമ അഗസ്റ്റിന് എന്നിവർ പ്രസംഗിച്ചു. 30 കോള്‍പിംഗ് മെംബര്‍മാര്‍ പങ്കെടുത്തു.