പരിയാരം മദർഹോം; ആത്മീയനിറവിൽ വാർഷികാഘോഷം
1591470
Sunday, September 14, 2025 1:52 AM IST
പരിയാരം: തലശേരി അതിരൂപത യ ുടെ ധ്യാനകേന്ദ്രമായ മദര്‍ ഹോ മിന്റെ 21-ാംവാര്‍ഷികവും രാപ്പകല്‍ ആരാധനയുടെ ആയിരം ദിവസത്തിന്റെ ആഘോഷവും നടന്നു. വാര്‍ഷിക ദിനത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നേതൃത്വം നല്കി.
കഴിഞ്ഞ 21 വര്‍ഷങ്ങളിലെ വ്യത്യസ്തങ്ങളായ ധ്യാന, ആത്മീയ ശുശ്രൂഷകള്‍വഴി വിവിധ തിന്മകളില് അകപ്പെട്ടുപോയ അനേകരെ തിരിച്ചുകൊണ്ടുവരാനും മാനസാന്തരപ്പെടുത്താനും നന്മയുടെ വഴിയിലേക്ക് നയിക്കാനും സാധിച്ചിരുന്നു. 2004 സെപ്റ്റംബര്‍ എട്ടിന് തലശേരി അതിരൂപതയിലെ പ്രമുഖ ധ്യാന ഗുരുവായ ഫാ. മാത്യു ആശാരിപറമ്പിലാണ് മദര്‍ ഹോം ധ്യാനകേന്ദ്രത്തിന് തുടക്കം കുറിച്ചത്.
നിരവധി വിശ്വാസികൾ ആഘോഷത്തിലും ശുശ്രൂഷാ ചടങ്ങിലും പങ്കെടുത്തു.
മദർ ഹോം ഡയറക്ടർ ഫാ. ബെന്നി പുത്തൻനട, അഡ്മിനിസ്ട്രേറ്റര്‍ ഫാ. മൈക്കിള്‍ മഞ്ഞക്കുന്നേല്‍, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. പോള്‍ പുലിമല, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.