വൈദിക സൗഹൃദ ടൂർണമെന്റ്: കാസർഗോഡും ചെന്പേരിയും ജേതാക്കൾ
1591466
Sunday, September 14, 2025 1:52 AM IST
ചെമ്പേരി: തലശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ സൗഹൃദോത്സവം എന്ന പേരിൽ സംഘടിപ്പിച്ച വൈദിക സൗഹൃദ ടൂർണമെന്റിലെ ക്രിക്കറ്റ്, ബാസ്ക്കറ്റ് ബോൾ മത്സരങ്ങൾ ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് സ്റ്റേഡിയത്തിൽ നടന്നു. അതിരൂപതയിലെ ഫൊറോനകളെ ഇരിട്ടി, ചെമ്പേരി, ചെറുപുഴ, കാസർഗോഡ് എന്നീ നാല് റീജണുകളായി തിരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ക്രിക്കറ്റിൽ ഇരിട്ടിയെ പതിനൊന്ന് റൺസിന് പരാജയപ്പെടുത്തി കാസർഗോഡ് ജേതാക്കളായി. ബാസ്ക്കറ്റ് ബോളിൽ ചെന്പേരിയാണ് ജേതാക്കൾ. ഇരിട്ടിയാണ് റണ്ണേഴ്സ് അപ്പ്.
21 പോയിന്റു കൾക്കെതിരെ 35 പോയിന്റ ുകൾ നേടിയാണ് ചെന്പേരി വിജയി കളായത്. ബാസ്കറ്റ് ബോൾ മത്സരത്തിൽ ബെസ്റ്റ് പ്ലെ്ലയറായി ഫാ. ജെറിൻ പന്തല്ലൂപറമ്പിലും സീനിയർ വിഭാഗത്തിൽ ഫാ. മാത്യു ശാസ്താംപടവിലും തെരഞ്ഞെടുക്കപ്പെട്ടു. ക്രിക്കറ്റിൽ ഫാ. പ്രവീൺ കായംകാട്ടിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി.
വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപടവിൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം സമ്മാനദാനം നിർവഹിച്ചു. ടൂർണമെന്റിലെ വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ (ഡബിൾസ്) മത്സരങ്ങൾ ഒക്ടോബർ 20ന് നടക്കും.
വൈദികരുടെ ഇടയിൽ പരസ്പര സൗഹൃദവും കായിക ക്ഷമതയും വർധിപ്പിക്കുന്നതിനായാണ് സൗഹൃദോത്സവം സംഘടിപ്പിച്ചത്. വിവിധ ഇടവക പള്ളികളുടെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ അല്പ സമയത്തേക്ക് മാറ്റിവച്ച് പഴയ സെമിനാരി കാലത്തെ സൗഹൃദ ങ്ങളിലേക്കുള്ള തിരിച്ചുപോകൽ കൂടി യായിരുന്നു സൗഹൃദോത്സവം മത്സരങ്ങൾ.