ഓടയിലൂടെ മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നു
1591465
Sunday, September 14, 2025 1:52 AM IST
ആലക്കോട്: ടൗണിലെ മാലിന ജലത്തിനൊപ്പം മാലിന്യങ്ങളും ഓടയിലൂടെ പുഴയിലേക്ക് ഒഴുക്കി വിടുന്നു. ഒറ്റത്തെ റോഡിലാണ് മാലിന്യവും മലിനജലവും പുഴയിലേക്ക് ഒഴുക്കുന്നത്. ആലക്കോട് ടൗണിലെ ശുദ്ധജല വിതരണത്തിന് ഉപയോഗിക്കുന്നതും നിരവധി ആളുകൾ കുടിവെള്ളത്തിനും കുളിക്കാനും ആശ്രയിക്കുന്ന പുഴയിലേക്കാണ് മാലിന്യം തുറന്നു വിടുന്നത്.
ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. ഓടയുടെ തുറന്നു വച്ച ഭാഗത്ത് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതു കാരണം ഓട നിറഞ്ഞ് കൊതുകുകളും പെരുകുയിട്ടുണ്ട്. ജലജന്യ രോഗങ്ങൾ പെരുകുന്പോൾ ആരോഗ്യവകുപ്പ് നിരന്തരം ജാഗ്രതാ നിർദേശം നൽകി വരുന്പോൾ തന്നെയാണ് അധികൃതർ പരസ്യമായി മലിനജലം പുഴയിലേക്ക് ഒഴുക്കി വിട്ടു കൊണ്ടിരിക്കുന്നത്.