സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ഥികളുടെ സഹവാസ ക്യാമ്പിന് തുടക്കം
1591703
Monday, September 15, 2025 1:59 AM IST
ചെറുകുന്ന്: ഗ്രാമീണ ജീവിതത്തെ നേരിട്ട് പരിചയപ്പടുക, സാമൂഹ്യ ഉത്തരവാദിത്യം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യത്തോടെ സെന്റ് ജോസഫ്സ് കോളജ് പിലാത്തറ രണ്ടാം വര്‍ഷ സാമൂഹിക പ്രവര്‍ത്തനവിഭാഗം വിദ്യാര്‍ഥികളുടെ സഹവാസ ക്യാമ്പിന് കട്ടക്കുളം സെന്റ് ജോസഫ്സ് പള്ളിയിൽതുടക്കമായി.
ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് കോളജ് മാനേജർ ഫാ. രാജൻ ഫൗസ്തോ അധ്യക്ഷത വഹിച്ചു. കട്ടക്കുളം ഇടവക വികാരി ഫാ. ജോളി അൽഫോൻസ്, വകുപ്പ് മേധാവി ജയ്സ് ആന്റണി ക്യാന്പ് അവതരണം നടത്തി.
അസി. പ്രഫ. ആർ. ജോസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റഇ ചെയർപേഴ്സൺ സി എച്ച് പ്രദീപ് കുമാര്‍, വാർഡ് മെംബർ കൃഷ്ണന്, ഇടവക പാരിഷ് സെക്രട്ടറി കെ.ആന്റോ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ അക്ഷയ് എന്നിവർ പ്രസംഗിച്ചു.