കാട്ടാമ്പള്ളിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു
1591610
Sunday, September 14, 2025 11:04 PM IST
വളപട്ടണം: കാട്ടാമ്പള്ളിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികനായ വ്യാപാരി മരിച്ചു. കാട്ടാമ്പള്ളി അബൂബക്കർ സ്റ്റോർ ഉടമ കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ പള്ളേരി മുംതാസ് മൻസിലിൽ കടവൻപറമ്പിൽ കെ.പി. അബൂബക്കറാണ് (75) മരിച്ചത്. ഇന്നലെ പുലർച്ചെ 5.10 ഓടെ കാട്ടാമ്പള്ളി പള്ളിക്ക് മുന്നിലായിരുന്നു സംഭവം.
സുബഹ് നിസ്കാരത്തിന് പള്ളിയിലേക്ക് പോയ അബൂബക്കർ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിൽ തെറിച്ചുവീണ അബൂബക്കറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യമാർ: പുതിയപുരയിൽ മുംതാസ്, പരേതയായ മുക്രി മറിയം. മക്കൾ: റമീസ്, റൈഹാനത്ത്, നജ്മ, നയിമ. സഹോദരങ്ങൾ: ആയിഷ, പരേതരായ മുഹമ്മദ് കുഞ്ഞി, കുഞ്ഞിമറയം, ഫാത്തിമ.