വരുമാനരഹിത ഭൂവുടമകളുടെ ക്ഷേമ പെൻഷൻ തടയരുത്: കെഎസ്സിഎഫ്
1591698
Monday, September 15, 2025 1:59 AM IST
നടുവിൽ: വസ്തു നികുതി അടയ്ക്കാൻ പോലും വരുമാനമില്ലാതെ വിഷമിക്കുന്ന തീർത്തും ആദായമില്ലാത്ത ഭൂമി പരിധിയിൽ കവിഞ്ഞ അളവിൽ കൈവശമുണ്ട് എന്ന കാരണത്താൽ മുതിർന്ന പൗരന്മാരുടെ വാർധക്യകാല ക്ഷേമപെൻഷൻ തടയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) തളിപ്പറമ്പ് ഈസ്റ്റ് ബ്ലോക്ക് പ്രവർത്തകസമിതി യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
ബ്ലോക്ക് കമ്മിറ്റി ചെയർമാൻ ശശികുമാർ ഗിരിമന്ദിരം അധ്യക്ഷത വഹിച്ചു. കൺവീനർ കെ.സി.ഈപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. മാത്യു ചാണക്കാടൻ, കെ.ജി.ഓമന, അഗസ്റ്റിൻ കുളത്തൂർ, അന്നമ്മ അഗസ്റ്റിൻ, നാരായണൻ തലവിൽ, സത്യാനന്ദൻ, ഏബ്രഹാം ഈറ്റയ്ക്കൽ, ജോസഫ് വട്ടക്കോട്ടയിൽ, കെ.എൻ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.