‘സ്റ്റെം അറ്റ് സ്കൂൾ' മൂന്നാംഘട്ട പരിശീലനം നടത്തി
1591697
Monday, September 15, 2025 1:59 AM IST
പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ സൃഷ്ടി റോബോട്ടിക്സ് ആൻഡ് ടെക്നോളജീസുമായി സഹകരിച്ച് നടപ്പാക്കിയ അക്കാഡമിക് പ്രോജക്ടായ 'സ്റ്റെം അറ്റ് സ്കൂൾ' പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായുള്ള മൂന്നാം ഘട്ട പരിശീലന നടത്തി. കോളജ് സ്റ്റെം ലബോറട്ടറിയിൽ കോഴ്സ് ഡയറക്ടർ പ്രശാന്ത് മാത്യു ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ രംഗത്ത് റോബോട്ടിക്സിന് കൈവന്ന പ്രാധാന്യം കണക്കിലെടുത്ത് ആറു മുതൽ ഒന്പത് വരെ ക്ലാസുകളിൽ പഠിക്കുന്ന ഇരുപത്തൊന്ന് വിദ്യാർഥികൾക്കാണ് റോബോട്ടിക്സ്, കോഡിംഗ് എന്നിവയിൽ പരിശീലനം നൽകിയത്.
പരിശീലകരായ പതിമൂന്ന് സ്റ്റെം മെന്റേഴ്സും മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ അറ്റൽ ടിങ്കറിംഗ് ലാബ് ഇൻസ്ട്രക്ടർ രേഷ്മി ബെഞ്ചമിനും ചേർന്ന് ടെക്നിക്കൽ സെഷൻസുകൾ നയിച്ചു. സ്റ്റെം അറ്റ് സ്കൂൾ കോ-ഓർഡിനേറ്റർ എം.ഫാത്തിമത്തുൽ സുഹ്റ നേതൃത്വം നൽകി.