കെസിവൈഎം, എസ്എംവൈഎം ആലക്കോട് ഫൊറോനയുടെ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
1591978
Tuesday, September 16, 2025 1:53 AM IST
ആലക്കോട്: കെസിവൈഎം, എസ്എംവൈഎം ആലക്കോട് ഫൊറോനയുടെ 2025-26 പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി. ആലക്കോട് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി ഉദ്ഘാടനം നിർവഹിച്ചു. കെസിവൈഎം ആലക്കോട് മേഖല പ്രസിഡന്റ് അജൽ ജോബി പന്തലായ്ക്കൽ അധ്യക്ഷത വഹിച്ചു.
വർണം എന്ന പേരിൽ പുതിയ സമിതിയുടെ ലോഗോ പ്രകാശനവും മുൻ സമിതി അംഗങ്ങളുടെ ആദരവും നടത്തി. കെസിവൈഎം ആലക്കോട് മേഖല ഡയറക്ടർ ഫാ. റോബിൻ പരിയാനിക്കൽ ആമുഖ പ്രഭാഷണവും തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര മുഖ്യപ്രഭാഷണവും നടത്തി. ജോണിച്ചൻ കൊടകനാടി , അപർണ സോണി എന്നിവർ പ്രസംഗിച്ചു. കെസിവൈഎം ആലക്കോട് മേഖലാ ഭാരവാഹികളായ ഏബൽ കുര്യൻ, റിമൽ അഗസ്റ്റിൻ, മരീറ്റ, അമല, അശ്വിൻ എന്നിവർ നേതൃത്വം നൽകി.