കാലം സാക്ഷി -ചരിത്രം സാക്ഷി പായം ഇന്നലെ ഇന്ന് ചരിത്രം പ്രകാശനം ചെയ്തു
1591997
Tuesday, September 16, 2025 1:54 AM IST
ഇരിട്ടി: പായം പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പായം ഇന്നലെ ഇന്ന് സമഗ്ര ചരിത്രം ചരിത്ര രചന സമിതി തയാറാക്കിയ ഒന്നാം പതിപ്പ് കാലം സാക്ഷി ചരിത്രം സാക്ഷി എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. മാടത്തിയിൽ നടന്ന ചടങ്ങിൽ മുൻ എംഎൽഎ എം.വി. ജയരാജൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് കൈമാറി പ്രകാശനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷത വഹിച്ചു.
ചരിത്രം തിരുത്തപ്പെടുന്ന കാലത്ത് ചരിത്രം രേഖപ്പെടുത്തുക പ്രധാനമാണ്. ചരിത്രത്തെ വസ്തു നിഷ്ഠമായയി കണ്ടെത്തി പുതുതലമുറക്കായി കൈമാറേണ്ടതുണ്ടെന്ന് പ്രകാശനം നിർവഹിച്ചു എം.വി. ജയരാജൻ പറഞ്ഞു. സക്കീർ ഹുസൈൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ, എൻ. അശോകൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ. പദ്മാവതി , ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത് കമൽ, കെ.ജെ. സെബാസ്റ്റ്യൻ , കെ.കെ. കുഞ്ഞികൃഷ്ണൻ , ഹമീദ് കണിയാറ്റയിൽ, പി. സാജിദ് സെക്രട്ടറി നിധിൻ സുധാകരൻ എന്നിവർ പ്രസംഗിച്ചു.