എയ്ഞ്ചൽസ് സ്പെഷൽ സ്കൂളിന് കളി ഉപകരണങ്ങൾ നൽകി
1591979
Tuesday, September 16, 2025 1:54 AM IST
ചെറുപുഴ: ചെറുപുഴ ടൗൺ ലയൺസ് ക്ലബ് ഓണാഘോഷത്തിന്റെയും കുടുംബ സംഗമത്തിന്റെയും ഭാഗമായി കുണ്ടംതടം എയ്ഞ്ചൽസ് സ്പെഷൽ സ്കൂളിന് കളി ഉപകരണങ്ങൾ നൽകി. ലയൺസ് ഡിസ്ട്രിക്ട് പബ്ലിക് റിലേഷൻ ഓഫീസർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മാത്യു ജോസഫ് തോണിക്കൽ അധ്യക്ഷത വഹിച്ചു. സ്പെഷൽ സ്കൂൾ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
അവാർഡ് ജേതാവായ സ്പെഷൽ സ്കൂൾ അധ്യാപിക കെ. സ്മിതയെ സോൺ ചെയർമാൻ മഞ്ജു അഭിലാഷ് പൊന്നാട അണിയിച്ച് ആദരിച്ചു.
മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ഒ.വി. സനൽ, സിതാര സനൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. സെക്രട്ടറി ജി. അഭിലാഷ്, കെ. സുരേഷ്, ജോസഫ് മാത്യു, ജിജോ സെബാസ്റ്റ്യൻ, എ. സുകേഷ്, ഇ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അധ്യാപകരെ ആദരിച്ചു. മികച്ച പ്രവർത്തനങ്ങൾക്ക് ക്ലബിനു ലഭിച്ച അവാർഡുകൾ വിതരണം ചെയ്തു. ഓണക്കളികളും ഓണസദ്യയും നടന്നു.