"സീറ്റ് ' വാർഷികവും അവാർഡ് ദാനവും
1591983
Tuesday, September 16, 2025 1:54 AM IST
ചെമ്പേരി: ചെമ്പേരി കേന്ദ്രമായി പ്രവർത്തിക്കുന്ന അധ്യാപക സംഘടനയായ കാത്തലിക് എഡ്യുക്കേഷണൽ എംപ്ലോയീസ് ട്രസ്റ്റ് (സീറ്റ്) വാർഷികാഘോഷവും സംഘടനയുടെ സ്ഥാപക പ്രസിഡന്റ് കെ.എ. യോഹന്നാൻ സ്മാരക എക്സലൻസ് അവാർഡ് ദാനവും ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ ഉദ്ഘാടനം ചെയ്തു. സീറ്റ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു.
ഈ വർഷത്തെ കെ.എ. യോഹന്നാൻ എക്സലൻസ് അവാർഡ് ജീവകാരുണ്യ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രശസ്ത പാലിയേറ്റീവ് പ്രവർത്തകയും വിദഗ്ധ ചികിത്സകയുമായ ഡോ. ലില്ലി ലത്തീഫിന് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് സമ്മാനിച്ചു.
പതിനായിരം രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർഥിക്കുള്ള പന്നിക്കോട്ട് ഫാമിലി എൻഡോവ്മെന്റ് പ്ലസ് വണ്ണിൽ മുഴുവൻ മാർക്ക് കരസ്ഥമാക്കിയ ഏയ്ഞ്ചൽ മരിയ രാജേഷിന് ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി കൈമാറി. ജിജി കൊന്നയ്ക്കൽ, ഷൈബി കുഴിവേലിപ്പുറത്ത്, ജോമി ജോസ് ചാലിൽ, ദീപു ജോസ് കണ്ടത്തിൽ, ജിൻസ് തോമസ്, സോന ഷാജി എന്നിവർ പ്രസംഗിച്ചു.