ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യു​ടെ ആ​ദ്യ സീ​സ​ണി​ല്‍ തൃ​ശൂ​ര്‍ മാ​ജി​ക്കി​ന് വേ​ണ്ടി ബൂ​ട്ടു​കെ​ട്ടി​യ എം.​എം. അ​ര്‍​ജു​ന്‍ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് ഫു​ട്‌​ബോ​ള്‍ ക്ല​ബി​ല്‍. തൃ​ശൂ​ര്‍ മാ​ജി​ക്കി​ന് വേ​ണ്ടി എ​ട്ടു മ​ത്സ​രം ക​ളി​ച്ച താ​രം ഒ​രു ഗോ​ളും നേ​ടി​യി​ട്ടു​ണ്ട്. മി​ഡ്ഫി​ല്‍​ഡ​റാ​യും വ​ല​തു വിം​ഗ​റാ​യും ക​ളി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന താ​ര​മാ​ണ്.

2024-25 സീ​സ​ണി​ല്‍ കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട മു​ത്തൂ​റ്റ് എ​ഫ്എ​ക്കു വേ​ണ്ടി​യും മ​ധ്യ​നി​ര​യി​ല്‍ തി​ള​ങ്ങി​യ താ​ര​മാ​ണ്. ടീ​മി​നാ​യി കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഗോ​ളും അ​സി​സ്റ്റു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. മു​ത്തൂ​റ്റി​ന് വേ​ണ്ടി പ്രീ​മി​യ​ര്‍ ലീ​ഗ് നെ​ക്സ്റ്റ് ജ​ന​റേ​ഷ​ന്‍ ക​പ്പി​ല്‍ മ​ത്സ​രി​ച്ചു. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബു​ക​ളു​ടെ അ​ക്കാ​ദ​മി ടീ​മു​ക​ളാ​യ എ​വ​ര്‍​ട്ട​ണ്‍, ടോ​ട്ട​ന്‍​ഹാം, ക്രി​സ്റ്റ​ല്‍ പാ​ല​സ് തു​ട​ങ്ങി​യ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

കൂ​ടാ​തെ മു​ത്തൂ​റ്റി​ന് വേ​ണ്ടി യൂ​ത്ത് ഡ​വ​ല​പ്പ്‌​മെ​ന്‍റ് ലീ​ഗും ക​ളി​ച്ചു, ദേ​ശീ​യ ലെ​വ​ലി​ല്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് വേ​ണ്ടി ഖേ​ലോ ഇ​ന്ത്യ യൂ​ണി​വേ​ഴ്‌​സി​റ്റി ഗെ​യിം​സി​ല്‍ കി​രീ​ട​വും ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്‌​സി​റ്റി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ര​ണ്ടാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2018 ല്‍ ​എ​ഫ്‌​സി കേ​ര​ള​യു​ടെ അ​ണ്ട​ര്‍ 15 വി​ഭാ​ഗ​ത്തി​ല്‍ ഫു​ട്‌​ബോ​ള്‍ ക​രി​യ​ര്‍ ആ​രം​ഭി​ച്ച താ​രം ആ ​വ​ര്‍​ഷം യൂ​ത്ത് ഐ ​ലീ​ഗും ക​ളി​ച്ചു. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കി​ഴു​പ്പി​ള്ളി​ക്ക​ര സ്വ​ദേ​ശി​യാ​ണ്.