‘സെക്കൻഡ് സൺഡേ -യൂത്ത് സൺഡേ'
1592363
Wednesday, September 17, 2025 7:42 AM IST
പയ്യാവൂർ: കെസിവൈഎം ഉളിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ 'സെക്കൻഡ് സൺഡേ - യൂത്ത് സൺഡേ'യിൽ ഉളിക്കൽ ഉണ്ണിമിശിഹ ഇടവക വികാരി ഫാ.തോമസ് കിടാരത്തിൽ, കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര എന്നിവർ ചേർന്ന് കെസിവൈഎം അതിരൂപത മുൻ പ്രസിഡന്റ് എബിൻ കുമ്പുക്കലിനെ ആദരിച്ചു.
കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസങ്ങളിലും രണ്ടാമത്തെ ഞായറാഴ്ച അതിരൂപതയിലെ 204 യൂണിറ്റുകളിലും സംഘടിപ്പിക്കുന്ന 'സെക്കൻഡ് സൺഡേ യൂത്ത് സൺഡേ' യുടെ പ്രവർത്തന ഭാഗമായാണ് കെസിവൈഎം രൂപത, സംസ്ഥാന മുൻകാല ഭാരവാഹികളെ ആദരിച്ചത്.