വനം വകുപ്പിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തനം തുടങ്ങി
1592361
Wednesday, September 17, 2025 7:42 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ഓഫീസിൽ വനം വകുപ്പിന്റെ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനം തുടങ്ങി. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണിത്. പരിപാടിയുടെ ഭാഗമായി വന്യമൃഗശല്യം നേരിടുന്ന കർഷകർക്ക് ഇവിടെ പരാതി നൽകാം.
പ്രാദേശിക തലത്തിൽ പരിഹരിക്കുവാൻ കഴിയുന്ന പ്രശ്നങ്ങൾക്ക് ഒന്നാം ഘട്ടത്തിൽ തന്നെ പരിഹാരമുണ്ടാക്കും. ഈമാസം 30 വരെ കർഷകർക്ക് ഹെൽപ്പ് ഡെസ്ക്കിൽ പരാതി നൽകാം. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.കെ. ജിജേഷ്, മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണു കർഷകരിൽ നിന്നു പരാതി സ്വീകരിക്കുന്നത്.
തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ചിനു കീഴിൽ ചെറുപുഴ, ഉളിക്കൽ, ഉദയഗിരി, നടുവിൽ പഞ്ചായത്തുകളിലാണു ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തിക്കുന്നത്.