ജില്ലാ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന് അവലോകന യോഗം
1592348
Wednesday, September 17, 2025 7:29 AM IST
കണ്ണൂർ: ജില്ലാ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്റെ 23 ാമത് അവലോകന യോഗം സബ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജല്‍ ജീവന് മിഷന് ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി.
ജില്ലയിലെ 4,33,842 ഗ്രാമീണ വീടുകളില്‍ 2,54,962 വീടുകളിലായി മൊത്തം 58.76 ശതമാനം കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ജല്‍ജീവന്‍ മിഷന് വഴി വിഭാവനം ചെയ്തതില്‍ 1,74,539 വീടുകളിലായി മൊത്തം 46.29 ശതമാനം കുടിവെള്ള കണക്ഷന് നല്‍കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
മിഷന്റെ പ്രവൃത്തികള്‍ക്കാവശ്യമായ അനുമതികള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കണ മെന്ന് വിവിധ വകുപ്പുകള്‍ക്ക് സബ് കളക്ടര്‍ നിര്‍ദേശം നല്കി. റോഡുകളുടെ പുനര്നിര്മാനം വേഗത്തില്‍ ആക്കണമെന്നും സബ്കളക്ടര്‍ ആവശ്യപ്പെട്ടു.