അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ; ആറു കുട്ടികൾ ചികിത്സയിൽ
1592369
Wednesday, September 17, 2025 7:42 AM IST
കാലിച്ചാനടുക്കം: ചാമക്കുഴി കൂവാറ്റി അങ്കണവാടിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആറു കുട്ടികൾ ചികിത്സയിൽ. നൈല മാർട്ടിൻ എന്ന കുട്ടിയെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു കുട്ടികളായ ജിയ, ഷാർലറ്റ്, ശിവാൻഷി, റിതിക, ലൈല എന്നിവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്കയച്ചു.
ആറു മാസം മുമ്പും ഇതേ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നതായി രക്ഷിതാക്കൾ ആരോപിച്ചു. അന്നു പരാതി നല്കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാതിരുന്നതാണ് വീണ്ടും പ്രശ്നമുണ്ടാകാൻ കാരണമായതെന്നും അവർ കുറ്റപ്പെടുത്തി.