കെപിഎസ്ടിഎ പൊതുവിദ്യാഭ്യാസ പരിവര്‍ത്തന സന്ദേശയാത്രയ്ക്ക് സ്വീകരണം നല്കി
1592366
Wednesday, September 17, 2025 7:42 AM IST
പയ്യന്നൂര്‍: ഇടതുസര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ നയങ്ങള്‍ തിരുത്തണമെന്നാവശ്യവുമായി കെപിഎസ്ടിഎ നടത്തുന്ന പൊതുവിദ്യാഭ്യാസ പരിവര്‍ത്തന സന്ദേശയാത്രയ്ക്ക് പയ്യന്നൂരില്‍ സ്വീകരണം നല്കി. സ്വീകരണത്തിന് മുന്നോടിയായി കലാജാഥയും അരങ്ങേറി.
പയ്യന്നൂര്‍ ടൗണ്‍ സ്ക്വയറില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന്, ഡിസിസി സെക്രട്ടറിമാരായ എം.കെ. രാജന്, എ.പി. നാരായണന്, മണ്ഡലം പ്രസിഡന്റ് അശോകന് പിലാക്കല്‍, കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറി ടി.വി. ഗംഗാധരന്, ജില്ല പ്രസിഡന്റ് യു.കെ. ബാലചന്ദ്രന്, സെക്രട്ടറി ടി.വി. ഷാജി, ട്രഷറര്‍ രജീഷ് കാളിയത്താന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അരുണ, സംസ്ഥാന സെക്രട്ടറി പി.പി. ഹരിലാല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. ബിന്ദു, രമേശന് കാന, എസ്.പി. സജിന്‍, എം. സുമ, കെ.വി. യുഗേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജാഥാ ക്യാപ്ടൻ കെ. അബ്ദുള്‍ മജീദ് സ്വീകരണത്തിന് നന്ദി പറഞ്ഞു.