സ്ഥിരതാമസക്കാരായ വോട്ടർമാരെ ഒഴിവാക്കിയതായി പരാതി
1592356
Wednesday, September 17, 2025 7:42 AM IST
തേർത്തല്ലി: ആലക്കോട് പഞ്ചായത്ത് കൂടപ്രം വാർഡിലെ വോട്ടർ പട്ടികയിൽനിന്ന് സ്ഥിരതാമസക്കാരായ നിരവധി വോട്ടർമാരെ ഒഴിവാക്കിയതായി എൽഡിഎഫിന്റെ പരാതി.
യുഡിഎഫ് നേതൃത്വത്തിന്റെ സമ്മർദത്തിന് വിധേയമായി പഞ്ചായത്തിലെ കോൺഗ്രസ് യൂണിയൻ നേതാവ് വാർഡ് ചുമതലയുള്ള ഉദ്യോഗസ്ഥരെ ക്കൊണ്ട് റിപ്പോർട്ട് എഴുതിച്ചാണ് ഇത്തരത്തിൽ നടപടി ഉണ്ടായതെന്നും വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
വാർഡ് വിഭജനത്തിലെ ക്രമക്കേടുകൾക്കെതിരേ എൽഡിഎഫ് നേരത്തെ പ്രത്യക്ഷ സമരം നടത്തിയിരുന്നു. അതിലും പരിഹാരം ഉണ്ടായിട്ടില്ല. വാർഡ് വിഭജനത്തിലെ ക്രമക്കേടിനും വോട്ടർപട്ടികയിലെ വോട്ട് ഒഴിവാക്കലിനും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷനും കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.