അലക്സ്നഗറിൽ ജിയോ മാപ്പിംഗ് സർവേ നാളെ
1592357
Wednesday, September 17, 2025 7:42 AM IST
പയ്യാവൂർ: ഇയുഡിആർ ജിയോ മാപ്പിംഗ് ഇതുവരെ പൂർത്തിയാക്കാത്ത റബർ തോട്ടം ഉടമസ്ഥർക്കായുള്ള ജിയോ മാപ്പിംഗ് (റബർ തോട്ടം സർവേ) നാളെ രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെ അലക്സ്നഗർ സത്യൻ സ്മാരക വായനശാലയിൽ നടക്കും. വീട്ടിലെ എല്ലാവരുടെയും പേരിലുള്ള നികുതി അടച്ച രസീതും രേഖയുമായി വരുന്നയാളുടെ ആധാർ കാർഡും കൊണ്ടുവരണം (പകർപ്പ് ആവശ്യമില്ല). വരുന്ന ആളുടെ ഫോട്ടോ അവിടെനിന്ന് എടുക്കും.
ആധാർ കാർഡ് തരുന്നയാളുടെ പേരിൽ സ്ഥലം വേണമെന്നില്ല. വീട്ടിലെ ആരെങ്കിലും ഒരാൾക്ക് അയാളുടെ ആധാർ കാർഡും എല്ലാവരുടെയും നികുതിരേഖകളുമായി വന്ന് ഫോട്ടോ എടുപ്പിക്കാവുന്നതാണ്. റബർ കർഷകർ/തോട്ടം ഉടമകൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അലക്സ്നഗർ റബർ ഉത്പാദക സംഘം (ആർപിഎസ്) പ്രസിഡന്റ് സ്കറിയ നെല്ലൻകുഴിയിൽ അറിയിച്ചു.