സാക്ഷരതാ കാമ്പയിൻ സംഘടിപ്പിച്ചു
1592360
Wednesday, September 17, 2025 7:42 AM IST
ശ്രീകണ്ഠപുരം: സമ്പൂർണ സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്തുന്നതിനായി ശ്രീകണ്ഠപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന "പ്രജ്യോതി' പദ്ധതിയുടെ ഭാഗമായി എസ്ഇഎസ് കോളജിൽ സാമ്പത്തിക സാക്ഷരതാ കാമ്പയിൻ സംഘടിപ്പിച്ചു. ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന നിർവഹിച്ചു.
വിദ്യാർഥികളിൽ സാമ്പത്തിക കാര്യങ്ങളിൽ അവബോധം വളർത്തി, തെറ്റായ സാമ്പത്തിക ശീലങ്ങളിൽ നിന്ന് വിട്ടുനിർത്തുകയും, ബാങ്കിംഗ് സംവിധാനങ്ങളും ഡിജിറ്റൽ ഇടപാടുകളും സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗങ്ങളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം പ്രിൻസിപ്പൽ റീനാ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പ്രജ്യോതി കോ-ഓർഡിനേറ്റർ എം. വീണ, മെയ്ദിനി മോഹൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. എൻഎസ്എസ് കോ-ഓർഡിനേറ്റർ ദീപു ജോസ്, എൻഎസ്എസ് വോളണ്ടിയർ സഫീദ കോളജ് യൂണിയൻ ചെയർമാൻ യദുകൃഷ്ണ എന്നിവർ പ്രസംഗിച്ചു.