തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റു മരിച്ചു
1592428
Wednesday, September 17, 2025 10:09 PM IST
ശ്രീകണ്ഠപുരം: പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കൊയ്യം പെരിന്തലേരിയിലെ തൊഴിലുറപ്പ് തൊഴിലാളി എ. മാധവിയാണ് (69) പാമ്പുകടിയേറ്റു മരിച്ചത്.
ഇക്കഴിഞ്ഞ 12ന് ഉച്ചയോടെ വീടിനടുത്ത പറമ്പിൽ തൊഴിലുറപ്പ് ജോലിയുടെ ഭാഗമായി കാടുവെട്ടി തെളിക്കുമ്പോഴാണു പാമ്പുകടിയേറ്റത്. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്.
കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. സംസ്കാരം പെരിന്തലേരി എസ്എൻഡിപി ശ്മശാനത്തിൽ നടത്തി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സുനിത, റീന, ലീല, റീജ. മരുമക്കൾ: ചന്ദ്രൻ വെളിച്ചപ്പാടൻ, സുരേന്ദ്രൻ (വടുവൻകുളം), വിനു (പെരുവങ്ങൂർ), രാജേഷ് (പഴശി). സഹോദരങ്ങൾ: നാരായണൻ, ചെമ്മരത്തി.