തനിച്ചു താമസിക്കുന്ന വയോധിക മരിച്ചനിലയിൽ
1592427
Wednesday, September 17, 2025 10:09 PM IST
കമ്പല്ലൂർ: തനിച്ചുതാമസിക്കുകയായിരുന്ന വയോധികയെ വീടിനു സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുന്തിലെ വീട്ടിൽ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ കെ.വി.ചിരി (86) ആണ് മരിച്ചത്.
ഇന്നലെ രാവിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മക്കൾ: തങ്കമണി, കൃഷ്ണമോഹനൻ, പരേതനായ ദാമോദരൻ. മരുമക്കൾ: കൗസല്യ, നാരായണൻ, സുമതി.