ആ​ല​ക്കോ​ട്: മ​ല​യോ​ര​ത്തെ പ്ര​ധാ​ന പി​ഡ​ബ്ല്യു​ഡി റോ​ഡാ​യ ര​യ​റോം - പ​ര​പ്പ കാ​ർ​ത്തി​ക​പു​രം റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. 2016ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി ടാ​റിം​ഗ് ന​ട​ത്തി​യ​ത്. റോ​ഡ​രി​കി​ൽ എ​ല്ലാ​യി​ട​ത്തും ഓ​വു​ചാ​ലു​ക​ൾ ഇ​ല്ലാ​ത്ത​ത് കാ​ര​ണം മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം റോ​ഡി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. ഓ​വു​ചാ​ലു​ക​ൾ ഉ​ള്ള​താ​ക​ത്തെ ത​ക​ർ​ന്ന നി​ല​യി​ലു​മാ​ണ്.

നി​ർ​മാ​ണ​ത്തി​ലെ അ​പ​കാ​ത മൂ​ലം ഓ​വു​ചാ​ലു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് കെ​ട്ട് ഉ​ൾ​പ്പ​ടെ പ​ല​യി​ട​ത്തും ത​ക​ർ​ന്നു വീ​ഴു​ക​യും ചെ​യ്തു. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ അ​ട​ക്കം സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

മ​ല​യോ​ര ഹൈ​വേ​യെ ത​ളി​പ്പ​റ​മ്പ്- കൂ​ർ​ഗ് ടി​സി​ബി റോ​ഡു​മാ​യും കാ​ർ​ത്തി​ക​പു​രം-​താ​ളി​പ്പാ​റ-​ജോ​സ്ഗി​രി മെ​ക്കാ​ഡം റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത കൂ​ടി​യാ​ണ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.

7.8 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡ് ഈ ​മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​താ​ണ്. ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.