കാട്ടുപന്നി കപ്പയും ചേമ്പും നശിപ്പിച്ചു
1592532
Thursday, September 18, 2025 1:51 AM IST
ചെറുപുഴ: കാട്ടുപന്നി വിളവെടുപ്പ് നടത്താറായ കപ്പയും ചേമ്പും നശിപ്പിച്ചു. ബുധനാഴ്ച രാത്രി പെരുന്തടത്തിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടുപന്നികൾ വിളവെടുപ്പ് നടത്താറായ കപ്പയും ചേമ്പു നശിപ്പിച്ചു.
പെരുന്തടത്തെ ചില്ലാക്കുന്നേൽ നൗഷാദ്, കെ.ബി. സജിത എന്നിവരുടെ കപ്പക്കൃഷിയാണു കൂട്ടമായി എത്തിയ കാട്ടുപന്നികൾ നശിപ്പിച്ചത്.
ചില്ലാക്കുന്നേൽ നൗഷാദിന്റെ വീടിന്റെ മുറ്റത്തു നട്ട കപ്പയും കാട്ടുപന്നികൾ നശിപ്പിച്ചു.