തൊ​ണ്ടി​യി​ൽ: പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് വോ​ളി​ബോ​ളി​ല്‍ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം.​ തൊ​ണ്ടി​യി​ൽ ജി​മ്മി ജോ​ർ​ജ് വോ​ളി​ബോ​ൾ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ഉ​പ​ജി​ല്ല വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ​ബ് ജൂ​ണി​യ​ർ ബോ​യി​സ്, ജൂ​ണി​യ​ർ ബോ​യി​സ്, സീ​നി​യ​ർ ബോ​യി​സ് വി​ഭാ​ഗ​ത്തി​ലും ചാ​മ്പ്യ​ന്മാ​രാ​യി പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ ട്രി​പ്പി​ൾ കി​രീ​ടം നേ​ട്ടം സ്വ​ന്ത​മാ​ക്കി.

25 പേ​ര് ക​ണ്ണൂ​രി​ൽ ഒ​ക്ടോ​ബ​ർ നാ​ലി​ന് ന​ട​ക്കു​ന്ന ജി​ല്ലാ വോ​ളി​ബോ​ൾ ചാ​മ്പ്യ​ഷി​പ്പി​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ നി​ന്ന് പ​ങ്കെ​ടു​ക്കും. ഹെ​ഡ്മാ​സ്റ്റ​ർ സ​ണ്ണി കെ. ​സെ​ബാ​സ്റ്റ്യ​ൻ, അ​ധ്യാ​പ​ക​രാ​യ ജാ​ൻ​സ​ൺ ജോ​സ​ഫ്, ജ​യേ​ഷ്‌ ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി കു​മ്പു​ക്ക​ൽ, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, വി​നു ജോ​ർ​ജ്, ബെ​ന്നി മ്ലാ​ക്കു​ഴി, ത​ങ്ക​ച്ച​ൻ കോ​ക്കാ​ട്ട്, പോ​ൾ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.