സ്റ്റുഡന്റ്സ് കോൺഫറൻസ് ‘സാൾട്ട് 2025' സംഘടിപ്പിച്ചു
1592533
Thursday, September 18, 2025 1:51 AM IST
പൈസക്കരി: തലശേരി അതിരൂപത മതബോധന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫൊറോനതല പ്ലസ് ടു സ്റ്റുഡന്റ്സ് കോൺഫറൻസ് 'സാൾട്ട് 2025' പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.
പൈസക്കരി ദേവമാതാ ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. കൗമാരക്കാരായ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ തലശേരി അതിരൂപത മതബോധന കേന്ദ്രം ഡയറക്ടർ റവ. ഡോ.ആന്റണി കിടാരത്തിലും 'ഇന്നത്തെ യുവജനം' നേതൃത്വ പരിശീലനം എന്ന വിഷയത്തിൽ മോട്ടിവേഷൻ സ്പീക്കർ ലിജോ ഇടശേരിയിലും ക്ലാസുകൾക്ക് നേതൃത്വം നല്കി. മതബോധന കമ്മിറ്റി പൈസക്കരി ഫൊറോന പ്രസിഡന്റ് ജോസ് നെട്ടനാനി, സെക്രട്ടറി സിബിച്ചൻ പള്ളിച്ചിറ, പ്രോഗ്രാം കോ -ഓർഡിനേറ്റർ വിൽസൺ കന്നുകെട്ടിയിൽ, വിദ്യാർഥി പ്രതിനിധികളായ ഫിയ പുള്ളോലിയ്ക്കൽ, സാന്ദ്ര പഴയംപള്ളിൽ എന്നിവർ പ്രസംഗിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.