ക്ലാസ് റൂം ആസ് ലാബ് പദ്ധതി തുടങ്ങി
1592524
Thursday, September 18, 2025 1:51 AM IST
ഇരിട്ടി: സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറളം പഞ്ചായത്തിലെ ഇടവേലി ജിഎൽപി സ്കൂളിൽ നടപ്പാക്കുന്ന ക്ലാസ് റൂം ആസ് ലാബ് പദ്ധതി, പ്രീ പ്രൈമറി കെട്ടിട നിർമണ പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് നിർവഹിച്ചു.
ഓരോ ക്ലാസ് മുറികളിലും മലയാളം, ഇംഗ്ലീഷ്, പരിസര പഠനം, ഗണിതം ഇങ്ങനെ നാല് വിഷയങ്ങൾക്കും ലാബുകൾ സജ്ജീകരിച്ചു. കുട്ടികൾക്ക് പ്രവർത്തനങ്ങൾ പഠിക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തംഗം വത്സ ജോസ് അധ്യക്ഷത വഹിച്ചു. എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഇ.സി.വിനോദ് പദ്ധതി വിശദീകരണം നടത്തി .
കെ.നിഷാന്ത് മാസ്റ്റർ വിശിഷ്ടാതിഥിയായി. പഞ്ചായത്തംഗം ഇ.സി. രാജു, ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി.കെ. സത്യൻ, സി.എൻ. രാധമ്മ ടീച്ചർ, കെ. ശബാന, പ്രിയ ടീച്ചർ, സ്കൂൾ ലീഡർ സി.എം. അംന ഫാത്തിമ, മുഖ്യാധ്യാപകൻ എൻ.ജെ. ബെന്നി, സ്റ്റാഫ് സെക്രട്ടറി എം.വി. സതീഷ് എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട ആറുവിദ്യാലയങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്.