മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി
Sunday, May 19, 2024 7:57 AM IST
ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ൽ കാ​ട്ട​ന​ക്കൂ​ട്ടം ഇ​റ​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ എ​ഴോ​ടെ​യാ​ണ് ഇ​രി​ട്ടി-​വി​രാ​ജ് പേ​ട്ട റൂ​ട്ടി​ൽ മാ​ക്കൂ​ട്ട​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത്. കൊ​മ്പ​നും പി​ടി​യും കു​ട്ടി​യാ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​ത്. ചു​രം പാ​ത​യി​ലൂ​ടെ രാ​ത്രി​യും പ​ക​ലും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.​

ആ​ദ്യം ഒ​രു കൂ​ട്ടം കാ​ട്ടാ​ന​ക​ൾ റോ​ഡ് മു​റി​ച്ചു ക​ട​ന്നെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​തെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത സ​മ​യം നോ​ക്കി മ​റ്റ് കാ​ട്ടാ​ന​ക​ളും വ​ന​ത്തി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു.