ഷ​ട്ട​റു​ക​ള്‍ തു​റ​ക്കാ​ന്‍ സാ​ധ്യ​ത; ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം
Thursday, May 23, 2024 12:44 AM IST
ക​ണ്ണൂ​ർ: മ​ഴ ശ​ക്തി പ്രാ​പി​ച്ചു​വ​രു​ന്ന​തി​നാ​ല്‍ ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മ​ട​മ്പം ആ​ര്‍​സി ബി, ​പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ച​മ​ത​ച്ചാ​ല്‍ ആ​ര്‍​സി​ബി എ​ന്നി​വ​യു​ടെ ഷ​ട്ട​റു​ക​ള്‍ ഏ​തു സ​മ​യ​ത്തും തു​റ​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ആ​യ​തി​നാ​ല്‍ ഈ ​ആ​ര്‍​സി​ബി​ക​ളു​ടെ മു​ക​ള്‍​ഭാ​ഗ​ത്തേ​യും താ​ഴ്ഭാ​ഗത്തേ​യും ഇ​രു ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ ക​ണ്ണൂ​ര്‍ ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.