കു​ന്ദാ​പു​ര​ത്ത് കാർ മറിഞ്ഞ്​ ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി മ​രി​ച്ചു
Sunday, April 21, 2019 10:53 PM IST
ത​ളി​പ്പ​റ​മ്പ്: ക​ർ​ണാ​ട​ക​യി​ലെ കു​ന്ദാ​പു​ര​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​ളി​പ്പ​റ​ന്പ് സ്വ​ദേ​ശി മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തോ​ട്ടി​ക്ക​ൽ അ​രി​പ്രാ​ന്പ്ര പ​ള്ളി​ക്കു സ​മീ​പ​ത്തെ സു​ഹൈ​ൽ സ​അ​ദി (29) യാ​ണു മ​രി​ച്ച​ത്. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​ന്ദാ​പു​രം ട്രാ​ഫി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൈ​ൽ സ​അ​ദി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തും നാ​ട്ടു​കാ​ര​നു​മാ​യ സ്വാ​ബി​ർ സ​അ​ദി​യെ (29) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ഹ​യാ​ത്രി​ക​നാ​യ മ​റ്റൊ​രാ​ൾ​ക്കും പ​രി​ക്കു​ണ്ട്.

സു​ഹൈ​ൽ സ​അ​ദി ത​ന്‍റെ ശി​ഷ്യ​ന്‍റെ അ​മ്മ​യു​ടെ വീ​ട്ടി​ൽ പോ​യി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ന്ദാ​പു​രം ഡി​കെ​സി മ​ർ​ക​സു ത​ആ​ലീ മു​ൽ ഇ​സ്‌​ലാം ദ​അ​വ കോ​ള​ജ് പ്ര​ധാ​ന മു​ദ​രി​സാ​ണ് സു​ഹൈ​ൽ സ​അ​ദി. ജാ​മി​അ സ​അ​ദി​യ്യ അ​റ​ബി​ക് കോ​ള​ജി​ൽ​നി​ന്ന് 2017-ൽ ​ഒ​ന്നാം റാ​ങ്ക് നേ​ടി മൗ​ല​വി ഫാ​സി​ൽ സ​അ​ദി ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. മി​ക​ച്ച പ്ര​സം​ഗ​ക​നാ​യി​രു​ന്നു. എ​രു​വാ​ട്ടി ഇ​ബ്രാ​ഹിം മൗ​ല​വി -ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് സു​ഹൈ​ൽ സ​അ​ദി. ഭാ​ര്യ: ഫാ​ത്വി​മ. മ​ക​ൻ: ല​ബീ​ബ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൽ ജ​ലീ​ൽ (സൗ​ദി അ​റേ​ബ്യ), ബാ​ബി​ർ (താ​യി​നേ​രി ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ), സ​ക്കി​നാ മു​നീ​റ, ഖൗ​ല​ത്ത്.