പോ​ളിം​ഗ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞെ​ത്തി​യ അ​ധ്യാ​പി​ക കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, April 24, 2019 11:34 PM IST
പ​യ്യ​ന്നൂ​ര്‍: പോ​ളിം​ഗ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞെ​ത്തി​യ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
താ​യി​നേ​രി​യി​ലെ അ​ത്താ​യി ദാ​മു​വി​ന്‍റെ ഭാ​ര്യ​യും കു​റി​ഞ്ഞി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യു​മാ​യ കു​പ്ലേ​രി ര​ജ​നി​യാ​ണ് (44) മ​രി​ച്ച​ത്.

പ​യ്യ​ന്നൂ​ര്‍ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ലെ 97, 98 ബൂ​ത്തു​ക​ളി​ല്‍ കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി വോ​ട്ടു​ചെ​യ്യാ​നെ​ത്തു​ന്ന​വ​രേ​യും അം​ഗ​പ​രി​മി​ത​രേ​യും സ​ഹാ​യി​ക്കു​ന്ന ചു​മ​ത​ല​യാ​യി​രു​ന്നു ര​ജ​നി​ക്ക്. ജോ​ലി​ക്കി​ട​യി​ല്‍​ത​ന്നെ അ​സ്വ​സ്ഥ​ത​ക​ള്‍ ക​ണ്ടെ​ങ്കി​ലും ചി​കി​ത്സ തേ​ടു​ന്ന​തി​നു​ള്ള സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഉ​പ​ദേ​ശ​ങ്ങ​ള്‍ സ്‌​നേ​ഹ​ത്തോ​ടെ നി​ര​സി​ച്ച് വൈ​കു​ന്നേ​രം ആ​റു​വ​രെ ത​ന്‍റെ ചു​മ​ത​ല​ക​ള്‍ ഭം​ഗി​യാ​യി നി​ര്‍​വ​ഹി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന​ക​ള്‍​ക്കും ചി​കി​ത്സ​ക്കു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ മം​ഗ​ലാ​പു​ര​ത്ത് പോ​കു​മെ​ന്നാ​ണ് ര​ജ​നി സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്.

ജോ​ലി​ക്ക് ശേ​ഷം വീ​ട്ടി​ലെ​ത്തി​യ ര​ജ​നി കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജ​നാ​ര്‍​ദ​ന​ന്‍-​ന​ളി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ള്‍: വൈ​ഷ്ണ​വി, വി​ഷ്ണു. സ​ഹോ​ദ​രി: ജ​യ​ശ്രീ.