ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ലി​നു 5.6 കോ​ടി​യു​ടെ ബ​ജ​റ്റ്
Friday, April 26, 2019 1:34 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ലി​നു 5.6 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ്. ജി​ല്ല​യി​ലെ 945 ലൈ​ബ്ര​റി​ക​ളു​ടെ വി​ക​സ​ന​ത്തി​നു വേ​ണ്ടി​യു​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ലൈ​ബ്ര​റി ഹാ​ളി​ൽ ചേ​ർ​ന്ന ശി​ല്പ​ശാ​ല​യി​ൽ രൂ​പ​രേ​ഖ​യാ​യി.

തെ​ര​ഞ്ഞെ​ടു​ത്ത നൂ​റു ലൈ​ബ്ര​റി​ക​ളി​ൽ ഗ​ണി​ത ക്ലി​നി​ക്ക് ആ​രം​ഭി​ക്കും. ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് അ​ല​മാ​ര, പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റം എ​ന്നി​വ വി​ത​ര​ണം ചെ​യ്യും. അ​ക്ഷ​രാ​യ​നം ക​ലാ​ജാ​ഥ, 2030 ലെ ​ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​നം ശി​ല്പ​ശാ​ല, 100 കേ​ന്ദ്ര​ങ്ങ​ളി​ൽ ഫി​ലീം ഫെ​സ്റ്റ്, വ​നി​താ വേ​ദി അം​ഗ​ങ്ങ​ൾ​ക്കാ​യി തൊ​ഴി​ൽ പ​രി​ശീ​ല​നം, വാ​യ​നാ​മ​ത്സ​രം, ബാ​ല​ക​ലോ​ത്സ​വം, ലൈ​ബ്ര​റി​യ​ൻ​മാ​ർ​ക്കും വാ​യ​ന​ശാ​ലാ ഭാ​ര​വാ​ഹി​ക​ൾ​ക്കും പ​രി​ശീ​ല​നം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഊ​ർ​ജ ഗ്രാ​മം, എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ല​ഹ​രി​വി​മു​ക്ത ഗ്രാ​മം, ഭ​ര​ണ​ഘ​ട​ന​യും സ​മൂ​ഹ​വും ക്ലാ​സ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.

എ​ല്ലാ ലൈ​ബ്ര​റി​ക​ളി​ലും വ​നി​താ വേ​ദി, ബാ​ല​വേ​ദി, യു​വ​ജ​ന​വേ​ദി, വ​യോ​ജ​ന വേ​ദി എ​ന്നി​വ രൂ​പീ​ക​രി​ച്ച് വി​വി​ധ കൗ​ൺ​സി​ലു​ക​ൾ രൂ​പീ​ക​രി​ക്കും. ബാ​ല​വേ​ദി ലി​റ്റി​ൽ തി​യേ​റ്റ​ർ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ, താ​ലൂ​ക്ക് റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി അ​ക്കാ​ദ​മി​ക്ക് സ്റ്റ​ഡി സെ​ന്‍റ​ർ, മോ​ഡ​ൽ വി​ല്ലേ​ജ് ലൈ​ബ്ര​റി, ജ​യി​ൽ ലൈ​ബ്ര​റി, ഹോ​സ്പി​റ്റ​ൽ ലൈ​ബ്ര​റി, സ്മാ​ർ​ട്ട് ഇ-​റീ​ഡിം​ഗ്റൂം, വ​നി​താ​വ​യോ​ജ​ന​പു​സ്ത​ക വി​ത​ര​ണ​പ​ദ്ധ​തി എ​ന്നി​വ​ക്കും ഫ​ണ്ട് നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ലൈ​ബ്ര​റി​ക​ൾ​ക്കു പ്ര​വ​ർ​ത്ത​ന ഗ്രാ​ന്‍റി​നു വേ​ണ്ടി ഒ​രു കോ​ടി രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.

ഹെ​ർ​മി​റേ​റ​ജ് ലൈ​ബ്ര​റി, ജി​ല്ലാ​താ​ലൂ​ക്ക് ഓ​ഫീ​സ് ആ​ധു​നി​ക​വ​ത്ക​ര​ണം ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹ​നം പ​ച്ച​ക്ക​റി​ത്തോ​ട്ട നി​ർ​മാ​ണം, നാ​ട​ക​ക​ള​രി, ഗു​രു​സം​ഗ​മം, ട്രൈ​ബ​ൽ ലൈ​ബ്ര​റി, സാ​ന്ത്വ​ന​പ​രി​പാ​ല​നം, വ​നി​താ ക​മ്മീ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ കൗ​ൺ​സി​ലിം​ഗ് കേ​ന്ദ്രം എ​ന്നി​വ​യും ലൈ​ബ്ര​റി​ക​ൾ മു​ഖേ​ന ന​ട​പ്പാ​ക്കും. ഇ​തി​നു പു​റ​മെ കെ​ട്ടി​ട ഗ്രാ​ന്‍റ്, കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നും ഫ​ണ്ട് നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല തു​റ​മു​ഖ പു​രാ​വ​സ്തു വകുപ്പ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​വി​യൂ​ർ രാ​ജ​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​കെ. ബൈ​ജു പ​ദ്ധ​തി രേ​ഖ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മോ​ഹ​ന​ൻ ബ​ജ​റ്റും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​ബാ​ല​ൻ, വി. ​കെ. സു​രേ​ഷ് ബാ​ബു, പി .​കെ ഗോ​വി​ന്ദ​ൻ, വൈ​ക്ക​ത്ത് നാ​രാ​യ​ണ​ൻ, സി. ​സോ​മ​ൻ, ടി.​വി. നാ​രാ​യ​ണ​ൻ, എ. ​ശ്രീ​ധ​ര​ൻ, ഇ.​കെ. സി​റാ​ജ്, കെ. ​ജ​യ​രാ​ജ​ൻ, കെ. ​ദി​നേ​ശ​ൻ, വി. ​എ​ൻ. ഗോ​പി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.